കുറവിലങ്ങാട് : കൊവിഡ് മഹാമാരിക്കാലത്ത് ജീവൻ രക്ഷാമരുന്നുകൾക്കും ഉപകരണങ്ങൾക്കും നാലിരട്ടി വില ഈടാക്കുന്ന ആശുപത്രികൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, കെ.പി സന്തോഷ് , വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, ഷാജി കടപ്പുര്, ജോ.സെക്രട്ടറി ഷാജി ശ്രീശിവം, മഹിളാസേന ജില്ലാ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, യുവജനസേന ജില്ലാ പ്രസിഡന്റ് എം.ആർ ഉല്ലാസ്, കർഷക സേന ജില്ലാ പ്രസിഡന്റ് എം.എസ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.