വലവൂർ: ടോറസ് ലോറികളുടെ ഓട്ടം മൂലം വലവൂർ പരുവിലങ്ങാടി -പൊട്ടങ്കിൽ റോഡ് തകർന്നു. റോഡിലെ കലുങ്ക് ഏത് നിമിഷവും നിലംപതിക്കുമെന്ന നിലയിലാണ്. പത്ത് ടൗൺ ഭാരവാഹനങ്ങൾ പോലും ഓടാൻ ശേഷിയില്ലാത്ത റോഡിലൂടെ 25 ടണ്ണും,അതിലേറെയും ഭാരം വഹിച്ചുള്ള വാഹനങ്ങളാണ് ഇപ്പോൾ പായുന്നതെന്ന് നാട്ടുകാർ പറയുന്നു. കലുങ്കിന്റെ അടിത്തട്ടിൽ ഒരു വശം പൂർണ്ണമായ് തകർന്ന നിലയിലാണ്. കലുങ്ക് അപകടാവസ്ഥയിലാണെന്ന് രണ്ടു വർഷം മുമ്പു നാട്ടുകാർ പാലാ പി.ഡബ്ലി.യു.ഡി എക്‌സികൃൂട്ടിവ് എൻജിനിയറെ ബോധ്യപ്പെടുത്തിയതാണ്.പക്ഷേ ഒരു നടപടിയുമുണ്ടായില്ല.
മരങ്ങാട്ടുപള്ളി-കരുർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് വലവൂർ പരുവിലങ്ങാടി -പൊട്ടങ്കിൽ റോഡ്. കോഴാ സയൻസ് സിറ്റിയിൽ നിന്നും വലവൂർ ട്രീപ്പിൾ ഐ.ടിയിലേയ്ക്ക് എത്താൻ കഴിയുന്ന ഏറ്റവും ദൂരം കുറഞ്ഞു റോഡുമാണിത്.
ഭാരവാഹനങ്ങൾ നിരോധിക്കണം
കലുങ്കിന്റെയും,റോഡിന്റെയും തകർച്ച കണക്കിലെടുത്ത് പൊട്ടങ്കിൽ പരുവിലങ്ങാടി റോഡിലുടെയുള്ള ഭാരവാഹനങ്ങളുടെ ഓട്ടം നിരോധിക്കണമെന്നും,അരനൂറ്റാണ്ടു മുമ്പ് നിർമ്മിച്ച കലുങ്ക് പുതുക്കി നിർമ്മിക്കണമെന്നും പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കൽ അദ്ധൃക്ഷത വഹിച്ചു. അഡ്വ.സിറിയക്ക് ജെയിംസ്,തോമസ് ശുരുക്കൾ ,കെ.എസ് അജി,റ്റി കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.