കറുകച്ചാൽ: കൊവിഡ് രോഗികളെ ആശുപത്രികളിലെത്തിക്കാൻ ഡിവൈ.എഫ്.ഐ കറുകച്ചാൽ മേഖല കമ്മറ്റി വാഹനങ്ങൾ സജ്ജമാക്കി. സ്‌നേഹയാത്ര എന്ന പേരിൽ ആരംഭിച്ച വാഹനങ്ങളുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും തിരികെ കൊണ്ടുപോകാനും ഇവർ രംഗത്തുണ്ട്. സി.പി.എം വാഴൂർ ഏരിയാ കമ്മറ്റിയംഗം ബി.ബിജുകുമാർ വാഹനം ഫ്‌ളാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുംമുക്കിൽ, ബി.അരുൺ, നിധിൻ എം.ബേബി, റോബിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. വാഹനം ആവശ്യമുള്ളവർ 9847456396. എന്ന നമ്പറിൽ ബന്ധപ്പെടണം.