ചിറക്കടവ്: 14ാംവാർഡിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കപ്പ, വാഴ, ചേന എന്നിവയാണ് നശിപ്പിച്ചത്. ചിറയ്ക്കൽ പുതുവയൽ ഗോപാലകൃഷ്ണപിള്ള, കല്ലൂർ സന്തോഷ് എന്നിവരുടെ കൃഷിയാണ് ഏറ്റവുമധികം നഷ്ടപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ നാശനഷ്ടമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ചു. കാട്ടുപന്നികളെ പിടികൂടാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.