കട്ടപ്പന: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന്റെ നിര്യാണത്തിൽ കട്ടപ്പന പത്രപ്രവർത്തക കൂട്ടായ്മ അനുശോചിച്ചു. ഇന്ത്യാവിഷനിലൂടെ മാദ്ധ്യമപ്രവർത്തന രംഗത്ത് എത്തിയ അദ്ദേഹം ഒമ്പത് വർഷമായി മാതൃഭൂമി ന്യൂസിലാണ് ജോലി ചെയ്തിരുന്നത്. ഓൺലൈനായി നടന്ന യോഗത്തിൽ തോമസ് ജോസ്, വിൻസ് സജീവ്, ബെന്നി കളപ്പുരയ്ക്കൽ, പി.ഡി. സനീഷ്, അജിൻ അപ്പുക്കുട്ടൻ, എം.സി. ബോബൻ, കെ.എം. മത്തായി, കെ.എസ്. ഫ്രാൻസിസ്, വി.എസ്. അസ്ഹറുദീൻ, രാഹുൽ പി.വി, സിറിൽ ലൂക്കോസ്, ജയ്ബി ജോസഫ്, അഖിൽ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.