എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തുടങ്ങി. സന്നദ്ധപ്രവർത്തകരും മരുന്നുവിതരണത്തിൽ സഹായിക്കുന്നുണ്ട്. ആവശ്യക്കാർക്ക് അതത് വാർഡിലെ അംഗങ്ങളിൽ നിന്ന് മരുന്ന് വാങ്ങാം.