കട്ടപ്പന: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കട്ടപ്പന നഗരസഭ ഭരണസമിതി അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കാമ്പയിൻ നടത്തി. പ്രവർത്തകരും കുടുംബാംഗങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലും ആഫീസിലുമായി പങ്കെടുത്തു. പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, എ.ആർ. സുരേഷ്, പ്രസാദ് കൂറ്റത്തിൽ, മനോജ് ചാക്കോ, പി.എസ്. രമേശ് കുമാർ, കെ.പി. ജിലു, അരവിന്ദ് ബാബു, മനു മോഹൻ, ബിജേഷ് ബിജു എന്നിവർ നേതൃത്വം നൽകി.