a

കുമരകം : ശ്രീകുമാരമംഗലം ദേവസ്വം മുൻ മനേജരും ആയുർവേദ ചികിത്സാ വിദഗ്ധനുമായ വെള്ളാപ്പള്ളി വി.കെ.സുകുമാരൻ (85) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 38-ാം ശാഖ പ്രസിഡൻ്റ്, കുമ്മായ സഹകരണ സംഘം പ്രസിഡന്റ് , ശ്രീകുമാരമംഗലം ദേവസ്വം കമ്മറ്റിയംഗം, സഹകരണ ബാങ്ക് ബോർഡ് അംഗം, കോട്ടയം സഹകരണ സർക്കിൾ യൂണിയൻ ബോർഡ് അംഗം, വാരിക്കാട് പുത്തൻകരി പാടശേഖരസമതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലീലാമ്മ (മുൻ പഞ്ചായത്തംഗം) കുമരകം ചൂളക്കൽ കുടുംബാംഗമാണ്. മക്കൾ: ജൂബി, ബിജു (സി.എച്ച്.സി.കുമരകം ), ബിനോ, നോബി. മരുമക്കൾ: പരേതനായ മോഹനൻ സർപ്പ പറമ്പിൽ, സന്ധ്യ, ഹരീഷ് (മണിയാപറമ്പ്), അംബിക. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.