ചങ്ങനാശേരി: ശ്രീനാരായണ ഗുരുദേവനെ ദർശിക്കാൻ ഭാഗ്യം ലഭിച്ച ഇത്തിത്താനം വഴുതനക്കുന്നേൽ പാലമൂട്ടിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ചെല്ലമ്മ മാധവൻ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പി.എം രാജപ്പൻ (റിട്ട. അദ്ധ്യാപകൻ), ശാന്തമ്മ, മൈഥിലി, പരേതനായ വേലായുധൻ, വൽസമ്മ, ജയദേവൻ (റിട്ട.സി.എസ്. ആർ. ടെക്നീഷ്യൻ ഗവ. മെഡിക്കൽ കോളേജ് കോട്ടയം, പാത്താമുട്ടം 27ാം ശാഖാ മാനേജിംഗ് കമ്മറ്റി അംഗം, ദേവസ്വം മാനേജർ). മരുമക്കൾ: കോമളം (കൈനകരി), പുരുഷോത്തമൻ (കുഴിമറ്റം), മണിയൻ (പള്ളിക്കൂട്ടുമ്മ), ഉഷ (കുറിച്ചി), മോനിച്ചൻ (വെളിയനാട്), പുഷ്പ (കടുവാക്കുളം). സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 10ന് വസതിയിൽ.