കടുത്തുരുത്തി: കൊവിഡ് വ്യാപനം അതീവ ഗുരുതരാസ്ഥിതിയിലേക്ക് മാറുന്ന പശ്ചാത്തലം കണക്കിലെടുത്ത് ഓക്‌സിജൻ സിലിണ്ടറുകളുടെ അപര്യാപ്തത പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ കളക്ടർ ഇന്നലെ വിളിച്ചു ചേർത്ത സൂം കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്കൻഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ഐ.സി.യു ബെഡ് സൗകര്യം പരമാവധി കൂടുതലായി ലഭ്യമാക്കാൻ കഴിയണം. സി.എസ്.എൽ.ടി.സികളുടെ എണ്ണം വർദ്ധിപ്പിക്കണം.തിരഞ്ഞെടുക്കപ്പെട്ട കൂടുതൽ ആശുപത്രികളിൽ കൊവിഡ് ക്രൈസിസ്സ് മാനേജ്‌മെന്റ് സിസ്റ്റം ഏർപ്പെടുത്തണം. വിവിധ വിഭാഗം ജീവനക്കാരുടെ കുറവ് ഉടനെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.