കട്ടപ്പന: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി എസ്.എൻ.ഡി.പി യോഗം കൽത്തൊട്ടി ശാഖയും. ശാഖാ ഭാരവാഹികൾ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരിസംഘം, കുടുംബയോഗം ഭാരവാഹികളെ ഉൾപ്പെടുത്തി സേവന പ്രവർത്തനങ്ങൾക്കായി എസ്.എൻ. സന്നദ്ധ സേന രൂപീകരിച്ചു. കൊവിഡ് ബാധിതരുടെയും നിർദ്ധനരുടെയും കുടുംബങ്ങളിൽ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിച്ചുനൽകി വരുന്നു. കൂടാതെ അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രോഗമുക്തി നേടിയവർക്ക് കൗൺസിലിംഗും നൽകുന്നുണ്ട്. കഴിഞ്ഞദിവസം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ശാഖയിലെ 220 കുടുംബങ്ങൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ആർ. ലാൽ, സെക്രട്ടറി വി.കെ. ഷാജി, വൈസ് പ്രസിഡന്റ്‌ മോഹനൻ ടി.ആർ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രതീഷ് വിജയൻ, സെക്രട്ടറി മനു മോഹൻ എന്നിവർ നേതൃത്വം നൽകി. അവശ്യ സേവനങ്ങൾ ആവശ്യമുള്ളവർ 9249323684, 9447823281, 9961149150, 9961015170 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.