ചങ്ങനാശേരി : നിയുക്ത എം.എൽ.എ അഡ്വ.ജോബ് മൈക്കിളിന്റെ ഇടപടെലിൽ സചിവോത്തമപുരം പ്രദേശത്തെ 50 വീട്ടുകാർക്ക് കുടിവെള്ളം എത്തി. വീട്ടുകാരുടെ പരാതി കേട്ട ജോബ് മൈക്കിൾ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറുമായി ബന്ധപ്പെട്ട്ട് വെള്ളം എത്തുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. തുടർന്ന് ഉച്ചയോടെ 50 വീടുകളിലും കുടിവെള്ളം എത്തി. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുമ്പറമ്പിൽ, വാർഡ് മെമ്പർമാരായ ഷീനാമോൾ ,കൊച്ചുറാണി സമിതിയംഗങ്ങൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.