കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൊടിമറ്റം നിർമ്മല റീ ന്യൂവൽ സെന്ററിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനമാരംഭിച്ചു. നിയുക്ത എം.എൽ.എ സെബാസ്റ്റൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷയായിരുന്നു. നൂറോളം കിടക്കകളും, ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, ജെസി ഷാജൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.എസ്.കൃഷ്ണകുമാർ, വിമല ജോസഫ്, അഞ്ജലി ജേക്കബ്, അംഗങ്ങളായ പി.കെ.പ്രദീപ്,

ജോളി മടുക്കക്കുഴി, ജോഷി മംഗലത്ത്, എമഴ്സൺ, മാഗി ജോസഫ്, റ്റി.എസ്‌.മോഹൻ, ഷക്കീല നസീർ ,പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് ജോണിക്കുട്ടി മoത്തിനകം വൈസ് പ്രസിഡന്റ് ബിന്ദു മോഹൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.രഞ്ജിനി, ഡോ. ശ്വേത, ഡോ അൽത്താഫ് ,ഡോ.മാത്യു തോമസ്, ബി.ഡി.ഒ.

അനുമാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.