മുണ്ടക്കയം : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി മുണ്ടക്കയം ടൗണിൽ വാഹനങ്ങളുടെ നീണ്ടനിര. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സ്വകാര്യവാഹനങ്ങളിലും ടാക്സികളിലുമാണ് ആളുകൾ കൂടുതലായി എത്തിയത്. പാതയോരങ്ങളിലും വഴിവക്കുകളിലുമെല്ലാം അനാവശ്യമായി നിരത്തിലിറങ്ങിയവർ നിരവധിയായിരുന്നു. പലർക്കും മാസ്ക് പോലുമില്ലായിരുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമോയെന്നാണ് ആശങ്ക. പൊലീസിന്റെ പരിശോധന കർശനമാണെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പലരും വാഹനങ്ങളുമായി ഇറങ്ങുകയാണ്. മുണ്ടക്കയം കല്ലേപാലത്തിന് സമീപവും, പൈങ്ങന ബൈപാസിന് സമീപവുമാണ് കൂടുതൽ പരിശോധന.ടൗൺ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.