പാലാ : കൊവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് എ.ഐ.വൈ.എഫ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹതീരം സന്നദ്ധസേന രൂപീകരിച്ചു. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വാഹനങ്ങൾ ആവശ്യമുള്ളവർക്കും രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ച് നൽകുന്നതിനും സേനയുടെ സഹായം ലഭ്യമാണെന്ന് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി.അജേഷ്, പ്രസിഡന്റ് കെ.ബി.സന്തോഷ്, സെക്രട്ടറി എൻ.എസ്.സന്തോഷ്‌കുമാർ എന്നിവർ അറിയിച്ചു. വാഹനങ്ങളുടെ ഫ്ലാഗ് ഒഫ് സി.പി.ഐ ജില്ല എക്‌സിക്യുട്ടീവ് അംഗം ബാബു കെ.ജോർജ് നിർവഹിച്ചു. അഡ്വ. സണ്ണിഡേവിഡ്, അഡ്വ.തോമസ് വി.ടി, പി.എൻ.പ്രമോദ് എന്നിവർ പങ്കെടുത്തു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകളും സേനയുടെ നേതൃത്വത്തിൽ ചെയ്ത് കൊടുക്കും. ഫോൺ : 9495219801,9496490253, 9846621531, 623568402.