ചങ്ങനാശേരി : അഭയം പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും, സി.പി.എം ഇത്തിത്താനം തുരുത്തി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കും, സൗജന്യ ആംബുലൻസ് സർവീസും ആരംഭിച്ചു. കൊവിഡ് പരിശോധനയ്ക്കായി സൗജന്യ വാഹന സർവീസും സജ്ജമാക്കിയിട്ടുണ്ട്. ചാലച്ചിറയിൽ സി.പി.എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ.സി.ജോസഫ് സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.കെ.പത്മകുമാർ, പള്ളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ്, എം.എൻ.മുരളീധരൻ നായർ, പി.കെ.അനിൽകുമാർ, ടി.വി.അജിമോൻ, ടി.വി.ഷൈൻ, അഡ്വ.കെ.പി.പ്രശാന്ത്, ബിജു എസ്. മേനോൻ, കോ-ഓർഡിനേറ്റർ നിഖിൽ എസ്, രാജേഷ് ദേവസ്യ എന്നിവർ പങ്കെടുത്തു. ഫോൺ : 9495 1637 25,9961 2054 43,9447571690.