ചങ്ങനാശേരി : ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. താലൂക്ക് തലത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാരും ചേർന്നാണ് കിറ്റ് വിതരണം നടത്തുന്നത്. തഹസിൽദാരുടെ മേൽനോട്ടത്തിലാണ് കിറ്റു വിതരണം നടത്തുന്നത്. തൊഴിലാളികൾക്കിടയിൽ ആശങ്കയ്ക്കിടയാക്കും വിധം കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ .