കോട്ടയം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ പദ്ധതിയുമായി സപ്ലൈകോ. തിരുനക്കരയിലെ സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ നിന്നാണ് സാധനങ്ങൾ ഓൺലൈനായി എത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്. www.Bigcartkerala.com എന്ന ഓൺലൈൻ ഡെലിവറി പോർട്ടൽ മുഖേനയാണ് പദ്ധതി. പലവ്യഞ്ജനങ്ങളും, ഹോർട്ടികോർപ്പിന്റെ പച്ചക്കറികളും, മത്സ്യഫെഡിന്റെ മത്സ്യവും പൊതുജനങ്ങൾക്ക് ലഭ്യമാകും. കോട്ടയം നഗരപരിധിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് സേവനം.ഫോൺ : 8921731931.