വാഴൂർ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുളിക്കൽകവല നോവൽറ്റി വായനശാല വാഴൂർ ഗ്രാമപഞ്ചായത്തിന് 16 പൾസ് ഓക്‌സോ മീറ്ററുകൾ വാങ്ങി നൽകും. പിണർക്കുടി തൊമ്മിസാറിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്‌മെന്റിന്റെ പലിശയും വായനശാല പുറത്തിറക്കിയ അക്ഷരം ഓണപ്പതിപ്പിലെ പരസ്യത്തിൽ നിന്നുള്ള വരുമാനവും ഉപയോഗിച്ചാണ് ഓക്‌സി മീറ്ററുകൾ വാങ്ങിയത്. ഇന്ന് വൈകിട്ട് 5 ന് ക്ലബ് ഹാളിൽ വച്ച് വാഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി.തങ്കച്ചന് ഓക്‌സോ മീറ്ററുകൾ കൈമാറുമെന്ന് ലൈബ്രറി പ്രസിഡന്റ് അഡ്വ. ബൈജു കെ. ചെറിയാനും സെക്രട്ടറി അനിൽ വേഗയും അറിയിച്ചു.