ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാടപ്പളളി കാർമൽ യു.പി സ്‌കൂളിൽ ആരംഭിച്ച സി.എഫ്.എൽ.ടി.സി ഉദ്ഘാടനം ചെയ്തു. നിയുക്ത എം.എൽ.എ അഡ്വ.ജോബ് മൈക്കിൾ വാകത്താനം എച്ച്.ഐ കെ.എ.ജയന് താക്കോൽ കൈമാറി. ബ്ലോക്ക് ബ്ലോക്ക് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി അദ്ധ്യക്ഷത വഹിച്ചു. 100 ബെഡ്ഡുകൾ ക്രമീകരിച്ചിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനം, മരുന്നുകളുടെ ലഭ്യത , രണ്ട് ഡോകമാർ, നാല് നഴ്‌സുമാർ, ക്ലീനിംഗ് ജീവനക്കാർ ,സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ സേവനമുണ്ട്.