police

കോട്ടയം: കൊവിഡിന്റെ രണ്ടാം വരവിൽ ജില്ലയിൽ പൊലീസുകാർക്കിടയിലും രോഗം പടരുന്നു. കഴിഞ്ഞ ഒരു വർഷം 706 പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ലയിൽ രോഗ ബാധിതരായത്. രണ്ടാഴ്‌ചയ‌്ക്കിടെ മാത്രം 76 പേർക്ക് രോഗം ബാധിച്ചു. ജില്ലയിലെ 32 പൊലീസ് സ്റ്റേഷനുകളിലും എ.ആർ ക്യാമ്പിലുമായി കഴിയുന്നവരുടെ മൊത്തം കണക്കാണിത്.

ജില്ലയിൽ 1500 ലധികം പൊലീസ് ഉദ്യോഗസ്ഥരാണ് വിവിധ യൂണിറ്റുകളിലായി കൊവിഡ് കാലത്തും ഡ്യൂട്ടി ചെയ്യുന്നത്. കൊവി‌ഡ് മുന്നണിപോരാളികളായി കണക്കായി ആദ്യഘട്ടത്തിൽ തന്നെ ഇവർക്കെല്ലാം വാക്‌സിൻ നൽകിയിരുന്നു. കൊവിഡ് ബാധിച്ചവർക്കും രോഗതീവ്രത കുറയ്‌ക്കാൻ വാക്സിനേഷൻ സഹായിച്ചതായാണ് കരുതുന്നത്.