കുറിച്ചി : അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന സ്വകാര്യ മത്സ്യ വ്യാപാര സ്ഥാപനം കോടതി ഉത്തരവിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പൊലീസ് സഹായത്തോടെ പൂട്ടി. സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപമായി എം.സി റോഡരികിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയും, ലൈസൻസ് നേടാതെയും കഴിഞ്ഞ ആറുമാസക്കാലമായി സ്ഥാപനം പ്രവർത്തിക്കുന്നെന്നായിരുന്നു പരാതി. പരിസര മലിനീകരണവും മറ്റും ചൂണ്ടിക്കാട്ടി സമീപത്തെ മറ്റു കച്ചവട സ്ഥാപന ഉടമകളാണ് കോടതിയെ സമീപിച്ചത്.