കുമരകം : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലധികമുള്ള കുമരകത്ത് സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയുടെ കൈത്താങ്ങ്. പള്ളിയുടെ ആതുരസേവന വിഭാഗമായ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ വാൻ പഞ്ചായത്തിന് കൊവിഡ് പ്രതിരോധ യജ്ഞത്തിന് കൈമാറി.പള്ളി ട്രസ്റ്റി വി.എസ് കുറിയാക്കോസ് പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബുവിനാണ് വാൻ കൈമാറിയത്. ഇടവകാഗവും തിരുവാർപ്പ് മർത്തശ്‌മുനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. തോമസ് കുര്യൻ കണ്ടാന്തറ, പഞ്ചായത്തംഗം അഭിലാഷ് എന്നിവർ പങ്കെടുത്തു.