പാലാ : ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ഭക്ഷണം നൽകി പാലാ ജനമൈത്രി പൊലീസ്.
ഉച്ചയ്ക്ക് പൊതിച്ചോറും, കുപ്പിവെള്ളവുമാണ് നൽകുന്നത്. പാലാ കുരിശുപള്ളിക്കവല, ജനറൽ ആശുപത്രി, കടപ്പാട്ടൂർ, പൈക, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തിയാണ് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത്. ചരക്ക്
ലോറികളിൽ എത്തുന്ന ഡ്രൈവർമാർക്കും ഭക്ഷണപ്പൊതിയും വെള്ളവും നൽകുന്നുണ്ട്. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുള്ള 16 വരെ ഭക്ഷണം നൽകാനാണ് പദ്ധതിയെങ്കിലും നിയന്ത്രണം നീട്ടിയാൽ ഭക്ഷണ വിതരണം നീട്ടുന്ന കാര്യം ആലോചിക്കുമെന്ന് സി.ആർ.ഒ എ.ടി.ഷാജി പറഞ്ഞു. എസ്.ഐ കെ.ശ്യാംകുമാർ, ബീറ്റ് ഓഫീസർ പ്രഭു കെ.ശിവറാം, എ.എസ്.ഐ സുദേവ്, നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സന്മനസ് ജോർജ്ജ്, സൂരജ് എന്നിവരുടെ
നേതൃത്വത്തിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. നിർദ്ധനരായ കൊവിഡ് രോഗികൾക്ക് അരിയും പച്ചക്കക്കറികളും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.