പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിലെ മുഴുവൻ ആൾക്കാർക്കും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വാക്‌സിൻ നൽകുന്നതിനുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. ദിവസം 150 പേർക്ക് വാക്‌സിൻ നൽകുന്നതിനാണ് നിർദ്ദേശമെങ്കിലും തിരക്ക് കൂടുതലുള്ളതിനാൽ 200 പേർക്ക് ഇടയിരിക്കപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ നൽകുന്നുണ്ട്. വാക്‌സിൻ ക്ഷാമം പരിഹരിച്ചാൽ ദിവസേന 500 പേർക്ക് നൽകാൻ സാധിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.