വൈക്കം: മോട്ടോർ തകരാറിനെ തുടർന്ന് പ്രവർത്തനം നിലച്ച വൈക്കം നഗരസഭ വൈദ്യുതി ശ്മശാനം അറ്റകുറ്റപണിയെ തുടർന്ന് പ്രവർത്തനക്ഷമമായി. രണ്ടാഴ്ച മുമ്പ് മോട്ടോർ തകരാറിലായതിനെ തുടർന്ന് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൂർണമായി സംസ്‌കരിക്കാൻ കഴിഞ്ഞിരുന്നില്ല. ശ്മശാനത്തിൽ എത്തിച്ച കെവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം അന്ന് ത്രിപ്പൂണിത്തുറയിലെ ശ്മശാനത്തിലെത്തിച്ചാണ് സംസ്‌കരിച്ചത്.കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച നഗരസഭ പരിധിയിൽപ്പെട്ട യുവാവിന്റെ മൃതദേഹം സമീപ ജില്ലയിലെ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സ്ഥലസൗകര്യമുള്ള നഗരവാസികളിൽ പലർക്കും വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കാൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ നഗരസഭ പൊതുശ്മശാനം ഉടൻപ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.