വൈക്കം : ഫ്രീസറിന്റെ ലോക്ക് തകരാറിലായതിനെ തുടർന്ന് പ്രവർത്തനം നിലച്ച വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലെ തകരാർ പരിഹരിച്ചു. ഫ്രീസർ തകരാറിലായതിനെ തുടർന്ന് ചെമ്പ് കാട്ടിക്കുന്നിൽ പൊള്ളലേറ്റ് മരിച്ച വയോധികയുടെ മൃദേഹം മോർച്ചറിയിൽ സൂക്ഷിക്കാനായില്ല. പിന്നീട് സ്വകാര്യ സ്ഥാപനത്തിന്റെ മൊബൈൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചത്. ഇതിന് 6000 രൂപ നൽകേണ്ടി വന്നു. കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു മൃദേഹം പുറത്തെടുക്കുമ്പോൾ മോർച്ചറിയുടെ ഫ്രീസറിന്റെ ലോക്ക് തെറ്റായി വീഴുകയായിരുന്നു. ആശുപത്രി ജീവനക്കാർ ഏറെനേരം ശ്രമിച്ചിട്ടും ഫ്രീസർ തുറക്കാനായില്ല. ഒരേ സമയം നാലു മൃദേഹങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനമാണ് മോർച്ചറിയിലുള്ളത്.