കോട്ടയം : ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ഒഫ് ഹോമിയോപ്പതിയുടെ ആഭിമുഖ്യത്തിൽ പനച്ചിക്കാട് പഞ്ചായത്തിലേക്കുള്ള പ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, പ്രിയ മധുസൂദനൻ , രാഹുൽ മറിയപ്പളളി തുടങ്ങിയവർ പങ്കെടുത്തു.