കട്ടപ്പന: ലോക്ക്ഡൗൺ നിലവിൽ വന്നതിനാൽ 12ന് നടത്താനിരുന്ന കട്ടപ്പന നഗരസഭ ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ജോയി വെട്ടിക്കുഴി രാജിവച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്ക്ഡൗണിന് ശേഷം പുതുക്കിയ തിയതി അറിയിക്കും.