കറുകച്ചാൽ : മണിമല റോഡിൽ വാകമൂട്പടിയിൽ അറവുമാലിന്യം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ. ദുർഗന്ധം വമിച്ചതോടെയാണ് സംഭവം നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇവിടെ കോഴി മാലിന്യങ്ങളും കാറ്ററിംഗ് മാലിന്യങ്ങളും തള്ളിയിരുന്നു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.