മുണ്ടക്കയം: ബി.എം.എസ് മുണ്ടക്കയം പഞ്ചായത്ത് നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ ടൗണിൽ പൊതിച്ചോർ വിതരണം നടത്തി. ലോക്ക്ഡൗൺ സമയത്ത് ടൗണിലെത്തിയ ജനങ്ങൾക്കാണ് പൊതിച്ചോർ നൽകിയത്. പരിപാടികൾക്ക് പി.ഡി ഷാജി, സുരേന്ദ്രൻ, കെ.എസ്, കണ്ണൻ, ബാബു എ.കെ, പി.എസ് അനിൽ, രാജേഷ് പുഞ്ചവയൽ, സുനിൽ, മോബിൻ എന്നിവർ നേതൃത്വം നൽകി