കാഞ്ഞിരപ്പള്ളി: പന്ത്രണ്ട് വർഷം മുൻപ് തുടക്കമിട്ട കാഞ്ഞിരപ്പള്ളി ബൈപാസ് പദ്ധതിക്ക് മുമ്പിലെ തടസങ്ങൾ നീങ്ങുന്നു. 34984 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിർദ്ദേശം ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർക്ക് നൽകി വിജ്ഞാപനം പുറത്തിറങ്ങി. കാഞ്ഞിരപ്പള്ളി വില്ലേജിലെ ബ്ലോക്ക് നമ്പർ 11 ലെ 41 റീസർവേ നമ്പരുകളിലായുള്ള സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് നിർദ്ദേശം. ദേശീയപാത 183ന്റെ ഭാഗമായ കെ.കെ റോഡിൽ പഞ്ചായത്ത് പടിക്കൽ നിന്നും മണിമല റോഡിനും, ചിറ്റാർപുഴയ്ക്കും കുറുകെ പാലം നിർമ്മിച്ച് ടൗൺ ഹാളിനും, ഫാബീസ് ഓഡിറ്റോറിയത്തിനും

സമീപത്തുകൂടി കടന്ന് പൂതക്കുഴിയിൽ ദേശീയപാതയിൽ എത്തുന്നതാണ് ബൈപാസ്. 1.65 കിലോമീറ്റർ നീളമുള്ള ബൈപാസിന്റെ വീതി 15 മുതൽ

20 വരെയായിരിക്കും. 5കലുങ്കും ഒരു പാലവും ഇതുമായി ബന്ധപ്പെട്ടുണ്ടാകും.പൊതുമരാമത്ത് വകുപ്പ് സ്ഥലമേറ്റെടുത്ത് അതിർത്തി നിശ്ചയിച്ചതോടെ സ്ഥലമുടമകളിൽ ഒരാൾ ഹൈക്കോടതിയെ സമീപിച്ചതാണ് ബൈപാസ് നിർമ്മാണം നീണ്ടുപോകാൻ കാരണം. നാലു മാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ്

പൂർത്തിയാകുമെന്ന് എൻ.ജയരാജ് എം.എൽ.എ പറഞ്ഞു.