കൊടുങ്ങൂർ: കൊവിഡ് ബാധിച്ച് വീടുകളിൽ കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ വാഴൂരിലെ ബി.ജെ.പി സേവാഭാരതി പ്രവർത്തകർ സജീവമായി.
കൊടുങ്ങൂർ കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന സഹായ കേന്ദ്രം, ചികിത്സയിൽ വീടുകളിൽ കഴിയുന്നവർക്ക് മരുന്നുകൾ, ഭക്ഷണസാധനങ്ങൾ എന്നിവ എത്തിച്ചു നൽകുന്നുണ്ട്. 24 മണിക്കൂറും ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാൻ സേവാഭാരതി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ആഴ്ചമുതൽ പൊതു പാചകശാല ആരംഭിച്ച് വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും രോഗബാധിതർക്കും ആവശ്യമായ ഭക്ഷണം എത്തിച്ചുനൽകും.