പുളിക്കൽകവല: നോവൽറ്റി ലൈബ്രറി പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാൻ 16 പൾസ് ഓക്‌സി മീറ്ററുകൾ വാഴൂർ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ്് കമ്മറ്റി ചെയർമാനുമായ ശ്രീകാന്ത് പി. തങ്കച്ചന് കൈമാറി. ചടങ്ങിൽ സെക്രട്ടറി അനിൽ വേഗ, വാഴൂർ പഞ്ചായത്ത് 1ാം വാർഡ് മെമ്പർ സുബിൻ നെടുമ്പുറം, 15ാം വാർഡ് മെമ്പർ ജിബി പൊടിപ്പാറ എന്നിവർ സംബന്ധിച്ചു. ഇന്നുതന്നെ 16 വാർഡുകളിലേക്കും അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടു യൂണിറ്റുകളിലും പൾസ് ഓക്‌സി മീറ്റർ എത്തിക്കും. ആകെ 18 യൂണിറ്റാണ് നോവൽറ്റി ഗ്രന്ഥശാല വാങ്ങിയത്. സാമൂഹ്യപ്രതിബദ്ധതയിലൂന്നിയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് മറ്റുള്ളവർക്ക് മാതൃകയാണ് നോവൽറ്റി ലൈബ്രറിയെന്ന് ശ്രീകാന്ത് പി.തങ്കച്ചൻ അഭിപ്രായപ്പെട്ടു.