കോട്ടയം: പാലാ ഗവ: ആശുപത്രിയിൽ കേന്ദ്ര സർക്കാർ നൽകിയ ഓക്‌സിജൻ പ്ലാന്റിന്റെ ക്രഡിറ്റിന് വേണ്ടി തോമസ് ചാഴികാടൻ എം.പിയും ജോസ് കെ.മാണിയും മാണി സി.കാപ്പനും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി ആരോപിച്ചു.
എല്ലാ മെഡിക്കൽ കോളേജുകൾക്കും ഓക്സിജൻ പ്ളാന്റിന് വേണ്ടി പണം പി.എം കെയർ ഫണ്ടിൽ നൽകിയെങ്കിലും അവിടെ പണികൾ തുടങ്ങാൻ താമസിച്ചത് സർക്കാരിന്റെ അനാസ്ഥയാണ്. ഇതിന് ശേഷമാണ് കൊല്ലം ആലപ്പുഴ കോട്ടയം ജില്ലകളിൽ വീണ്ടും പണം അനുവദിച്ചത്. എന്നാൽ എല്ലാവരും എട്ടുകാലി മമ്മൂഞ്ഞുമാർ ആകാൻ ശ്രമിക്കുകയാണെന്നും ഹരി പറഞ്ഞു.