കോട്ടയം : ഇന്ന് ജില്ലയിൽ കൊവിഷീൽഡ് വാക്സിനേഷൻ ഇല്ല. കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിലും പാലാ എം.ജി. എച്ച്.എസ്.എസിലും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ കൊവാക്സിൻ നൽകും. ഓൺലൈനിൽ ബുക്ക് ചെയ്തവർക്കാണ് കൊവാക്സിൻ ഒന്നാം ഡോസ് കുത്തിവയ്പ്പ് എടുക്കാൻ കഴിയുക. ആദ്യ ഡോസ് എടുത്ത് നാലാഴ്ച കഴിഞ്ഞവർക്ക് നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തി രണ്ടാംഡോസ് സ്വീകരിക്കാം.