ചങ്ങനാശേരി: എ.ഐ.വൈ.എഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് എമർജൻസി വാഹനങ്ങൾ സജ്ജമാക്കി. വാഹങ്ങളുടെ ഫ്ലാഗ് ഓഫ് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.കെ.മാധവൻ പിള്ള, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി രഞ്ജിത് ഷാജി ജോർജ്, കെ.ലക്ഷ്മണൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വാഹനങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ: 919387007100, 7907124114, 918943992030, 7356896748, 919961453350, 7994817974.