കുമരകം: സഹായത്തിന് ധൈര്യമായി വിളിക്കാം...ഫൈസൽ തന്റെ ട്രാവലറുമായി ഉടനെത്തും. ഈ കൊവിഡ് കാലത്ത് രോഗികൾക്ക് ആശുപത്രിയിലും മറ്റും പോകുവാൻ ഫൈസലിനെ സമീപിക്കാം. രോഗികൾക്ക് സൗജന്യ വാഹന സേവനമൊരുക്കാൻ ഏതുസമയവും സന്നദ്ധനാണ് തിരുവാർപ്പ് കുമ്മനം സ്വദേശി കുഴിപറമ്പിൽ ഫൈസൽ.വടവാതൂർ എം.ആർ.എഫിലെ ജീവനക്കാരനായ ഫൈസൽ തന്റെ ഉടമസ്ഥതയിലുള്ള റോയൽ ഹോളിഡെയ്സ് ട്രാവൽസിലെ ട്രാവലറിലാണ് സൗജന്യ സേവനത്തിനായി എത്തുന്നത്. തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആശുപത്രിയിൽ പോകുന്നതിനടക്കമുള്ള സേവനങ്ങളാണ് നൽകുന്നത്. ഇതിനോടകം സൗജന്യമായി വാഹനത്തിൽ നിരവധി പേരെ വിവിധ ആശുപത്രികളിലും കൊവിഡ് സെന്ററുകളിലും എത്തിച്ചുകഴിഞ്ഞു. ഫൈസിലിനെ സഹായിക്കാനായി കുമ്മനത്ത് പ്രവർത്തിക്കുന്ന ഇബ്രാഹിം മൗലാന ചാരിറ്റബിൾ ട്രസ്റ്റും മുന്നോട്ടുവന്നിട്ടുണ്ട്. യാത്രയ്ക്ക് വേണ്ടി വരുന്ന ഇന്ധനത്തിന്റെ ചെലവ് ട്രസ്റ്റായിരിക്കും ഇനി മുതൽ വഹിക്കുക. സേവനത്തിനായി വിളിക്കാം: 9020902611,9633386852