kaumudi-report

പുതിയ ബ്ലോക്കിൽ 40 കിടക്കകളോടു കൂടിയ സൗകര്യം

ഐസിയു വെന്റിലേറ്റർ സൗകര്യം ഒരുക്കും

അടിമാലി.:താലൂക്ക് ആശുപതി കൊവിഡ് ആശുപത്രിയായി ഉയർത്തി. ഇതു സംബന്ധിച്ച ഉത്തരവ് കളക്ടറും ഡി.എം.ഒ യും പുറപ്പെടുവിച്ചു.തുടക്കത്തിൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ 40 കിടക്കകളോടു കൂടിയ സൗകര്യമാണ് തുടക്കത്തിൽ ആരംഭിക്കുക. ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തി കരിച്ചു കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നിദ്ദേശിച്ചിട്ടും കൊവിഡ് ആശുപത്രിയാക്കി ഉയർത്താനുള്ള നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രി കൊവിഡ് ചികിൽസാകേന്ദ്രമാക്കാത്തതിനെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നാല് വീതം ഐസിയു ബെഡും വെന്റിലേറ്റർ ബെഡിന്റെ സൗകര്യം ഇവിടെ ഒരുക്കും. കൊവിഡ് രോഗികളെ കിടത്തി ചികത്സിക്കുന്ന ആശുപത്രികളിലെല്ലാം ബെഡുകൾ ഇല്ലാത്ത സാഹചര്യത്തിൽ അടിമാലിയിൽ ആരംഭിക്കുന്ന കൊവിഡ് ആശുപത്രി ദേവികുളം, ഉടുമ്പൻചോല താലൂക്കിലെ പാവപ്പെട്ട ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.