നെടുംകുന്നം: ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചമ്പക്കര സെന്റ് ജോസഫ്‌സ് ചർച്ചിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആംബുലൻസ് പഞ്ചായത്തിന് വിട്ടു നല്കി. ഫാ.തോമസ് പ്ലാപ്പറമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീനയ്ക്ക് താക്കോൽ നൽകി ആബുലൻസ് കൈമാറി. വൈസ് പ്രസിഡന്റ് രവി വി സോമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാട്, പഞ്ചായത്തംഗങ്ങളായ വി.എം ഗോപകുമാർ , ജോസഫ് മാത്യു നെച്ചിക്കാട് ,ബീന വർഗീസ് , മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കൈടാച്ചിറ, ചർച്ചിന് ആബുലൻസ് നല്കിയ ബെന്നിച്ചൻ തകിടിയൽ, കൈക്കാരായ ബാബു പാതയിൽ, സോജപ്പൻ താവളത്തിൽ, സണ്ണി കാക്കനാട്ടിൽ, സാജൻ ഈശുപറമ്പിൽ, ബെന്നിച്ചൻ കാടാശേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.