പൊൻകുന്നം: കൊവിഡ് കാലത്ത് പുറത്തിറങ്ങാതെ നിത്യോപയോഗ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ സംവിധാനമൊരുക്കി സപ്ലൈകോ. പൊൻകുന്നത്ത് പീപ്പിൾസ് ബസാറിൽ നിന്ന് പത്തുകിലോമീറ്റർ പരിധിയിൽ സാധനങ്ങൾ വീട്ടിലെത്തിക്കും. കുടുംബശ്രീകളുമായി സഹകരിച്ചാണ് പദ്ധതി. 9947801984 എന്ന വാട്‌സ് ആപ്പ് നമ്പറിൽ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക അയച്ചാൽ സബ്‌സിഡി നിരക്കിൽ വീട്ടിലെത്തിക്കും. പരമാവധി 20 കിലോഗ്രാം സാധനങ്ങളാണ് എത്തിക്കുന്നത്. ഉച്ചവരെ ലഭിക്കുന്ന ഓർഡറുകൾക്ക് ഉച്ചയ്ക്കുശേഷവും ഉച്ചകഴിഞ്ഞുള്ള ഓർഡറുകൾക്ക് പിറ്റേന്ന് രാവിലെയുമാണ് വിതരണം. സംസ്ഥാനത്ത് 85 ഹോം ഡെലിവറി യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി.