കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രതിർക്ക് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് 10,000 രൂപ വീതം നൽകുമെന്ന് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അറിയിച്ചു. രോഗബാധിതർ വർദ്ധിക്കുന്നതിനാൽ ബാങ്ക് നേതൃത്വത്തിലുള്ള ഹെൽപ്പ് ഡസ്‌ക് വിപുലീകരിക്കും. 12 ദിവസമായി രോഗികളെ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനും ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കുന്നതും വാഹനങ്ങൾ ഉപയോഗിച്ചുവരുന്നു. രോഗിബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും കുടുംബങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചുനൽകുന്നുണ്ട്.