പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികളെ സഹായിക്കുന്നതിനായി വാർ റൂം പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന വാർ റൂം ഡോ. എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് കൗൺസിലിംഗ്, ആശുപത്രിയിലെത്തിക്കുന്നതിനുള്ള വാഹനസൗകര്യം, രക്തത്തിലൈ ഓക്‌സിജന്റെ് അളവ് ഓക്‌സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കുക, മരുന്ന്, ആവശ്യമുള്ളവർക്ക് ഭക്ഷണ പൊതികൾ എന്നീ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, പഞ്ചായത്തംഗങ്ങളായ എം.ജി വിനോദ്, കെ.ജി. രാജേഷ്, ഷാക്കി സജീവ്, അഭിലാഷ് ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.