കട്ടപ്പന: പുതുതായി ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് വെള്ളയാംകുടി യുവ ക്ലബ് ഫ്രിഡ്ജ് വാങ്ങി നൽകി. കട്ടപ്പന നഗരസഭാദ്ധ്യക്ഷ ബീന ജോബി ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് കെ.വി. അനൂപ്, സെക്രട്ടറി സുമിത്ത് മാത്യു, ജോയിന്റ് സെക്രട്ടറി സച്ചിൻ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.