പാലാ: നഗരസഭ 22, 24 വാർഡുകളിലെ കൊവിഡ് മോണിറ്ററിംഗ് കമ്മിറ്റി വിവിധ പ്രവർത്തനങ്ങൾക്കായി സന്നദ്ധസേന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികൾ, ക്വാറന്റൈനിലുള്ളവർ തുടങ്ങിയവർക്ക് മരുന്ന്, ഭക്ഷണസാധങ്ങൾ ,ആശുപത്രി സൗകര്യങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ തീരുമാനമെടുത്തു.നഗരസഭാ കൗൺസിലർ സാവിയോ കാവുകാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ നഗരസഭാ ചെയർപേഴ്‌സൺ ലീനാ സണ്ണി,എം.ഡി ചാക്കോ, സുനിൽ പയ്യപ്പള്ളിൽ,ദിലീപ് പാറയിൽ, സുമ മനോജ്, സഞ്ചു തേവർപറമ്പിൽ,
അനു കീന്തനാനിയിൽ തടങ്ങിയവർ പ്രസംഗിച്ചു.