വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി നടത്തിയ ചെറുനാരങ്ങ കൃഷിക്ക് നല്ല വിളവ്. അൻപത് തൈകളാണ് ജൈവരീതിയിൽ കൃഷി ചെയ്തത്. ഒരുമരത്തിൽ നിന്നും ശരാശരി അഞ്ച് കിലോ വിളവ് ലഭിച്ചു. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾമാരായ ഷാജി ടി കുരുവിള, എ.ജ്യോതി, പ്രഥാമാദ്ധ്യാപിക പി.ആർ ബിജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസമാരായ മഞ്ചു എസ് നായർ, ടി.പി അജിത്, അദ്ധ്യാപക പ്രതിനിധികളായ റജി.എസ് നായർ, ജിജി, പ്രീതി.വി പ്രഭ, അമൃത പാർവ്വതി എന്നിവർ പങ്കെടുത്തു.