കട്ടപ്പന: അന്തരിച്ച കെ.ആർ. ഗൗരിയമ്മയെ അനുസ്മരിച്ച് എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം കേന്ദ്ര സെക്രട്ടറിയും ബി.ഡി.ജെ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷയുമായ അഡ്വ. സംഗീത വിശ്വനാഥൻ. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് ധീര വനിതയേയാണ്. രാഷ്ട്രീയത്തിൽ വനിതകൾക്ക് എന്നും അനുകരിക്കാൻ കഴിയുന്ന അഭിമാനതാരമാണ്. രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലഘട്ടത്തിൽ ആദ്യമായി ലഭിച്ചത് ഗൗരിയമ്മയുടെ ആത്മകഥയാണ്. അത് ഏവർക്കും പ്രചോദനം നൽകുന്ന രാഷ്ട്രീയ ഗ്രന്ഥമാണത്. ഗൗരിയമ്മയുടെ പോരാട്ടവീര്യം ചങ്കൂറ്റം നിറഞ്ഞതും മാതൃകാപരവുമാണ്. വനിതകളായ മുന്നണി പോരാളികൾക്ക് അതിരുകൾ നിശ്ചയിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പോരാടിയ ഗൗരിയമ്മ എന്നും ഇതിഹാസമായി സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞുനിൽക്കും.