കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിൽ സാമൂഹിക അടുക്കള പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടെസ്സി സജീവ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൻ. രമേശൻ, പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, ജോയ്‌സ് അലക്‌സ്, ലതിക സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസി.സെക്രട്ടറി കെ.ആർ. സാവിത്രി, സി.ഡി.എസ് ചെയർപേഴ്‌സൺ ബീനാ തമ്പി, സി.ഡി.എസ് അംഗം ജഗതമ്മ തമ്പി എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ ജനകീയ ഹോട്ടൽ നടത്തുന്ന കുടുംബശ്രീ അംഗങ്ങളായ സുമി ജോമി, മേഴ്‌സി ജോഷി, മോളി ജോയി എന്നിവരടങ്ങുന്ന സംഘമാണ് അടുക്കളയ്ക്ക് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് അംഗം വിനു കുര്യന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരായ ജിൻസൺ ചെറുമല, സുനിൽ പീറ്റർ എന്നിവർ വിവിധ സ്ഥലങ്ങളിൽ ഭക്ഷണം എത്തിച്ചു.