ചങ്ങനാശേരി: വാഴപ്പള്ളി പടിഞ്ഞാറ് ഗവ വൊക്കേഷണറി ഹൈസ്‌കൂൾ മൈതാനത്തിന്റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്നു. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്തിൽ ലക്ഷങ്ങൾ മുടക്കി ചുറ്റുമതിൽ നിർമ്മിച്ചത് നഗരസഭയാണ്. അശാസ്ത്രീയമായ നിർമ്മാണവും, മഴയും വെള്ളക്കെട്ടുമാണ് മതിൽ തകരാൻ ഇടയാക്കിയത്. ബാക്കി ഭാഗവും അപകടാവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.