കുറിച്ചി: കൊവിഡ് മൂലം തീവ്രപരിചരണം ആവശ്യമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിജു വാണിയപുരയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ആംബുലൻസ് സർവീസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ.ചിന്തുകുര്യൻ ജോയി ഫ്ളാഗ് ഓഫ് ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിനു സോമൻ, മുൻ കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.സലിം, ടി.എസ് സാബു, ഷിബു കുറ്റിക്കാട്, അജിത് ബാലകൃഷ്ണൻ അമ്പിളിക്കുട്ടൻ, സാബു പാലക്കളം, ബെറ്റി ടോജോ, മിനി തോമസ്, കെസിയ രാജു, അർജ്ജുൻ ബാബു, ടിബി തോമസ്, അപ്പു, നിവിൻ കളപ്പുരയ്ക്കൽ, സജി എന്നിവർ പങ്കെടുത്തു.